ദേശീയ അംഗീകാര നിറവില്‍ മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി

Kannadiparamba online news

അത്യാധുനിക സൗകര്യങ്ങളുള്ള മെറ്റേണിറ്റി ഓപ്പറേഷന്‍ തീയറ്ററുകള്‍, ലേബര്‍ റൂം തുടങ്ങി 14 വിഭാഗങ്ങളിലായി രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്ന മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ അംഗീകാരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷനാണ് ആശുപത്രിക്ക് ലഭിച്ചത്. ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, രോഗീസൗഹൃദം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ ശിശു ആരോഗ്യം, ജീവിതശൈലീരോഗ നിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്പ് സേവനങ്ങള്‍ തുടങ്ങി 5600 പോയിന്റുകള്‍ വിലയിരുത്തിയാണ് ആശുപതിക്ക് അംഗീകാരം നല്‍കിയത്. എന്‍.ക്യു.എ.എസ്, ലക്ഷ്യ എന്നീ മാനദണ്ഡങ്ങളില്‍ പുനര്‍ അംഗീകാരമാണ് ആശുപത്രിക്ക് ലഭിച്ചത്. ഇതോടെ ജില്ലയില്‍ എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണം 28 ആയി ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം ലഭിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!