മേഘകൺസ്ട്രക്ഷൻ കമ്പനി ഓഫീസ് അടിച്ചു തകർത്ത 30 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Kannadiparamba online news

പരിയാരം: ദേശീയപാത നീലേശ്വരം – തളിപ്പറമ്പ് റീച്ച് നിർമ്മാണ കമ്പനിയായമേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിളയാങ്കോട് ഒറന്നിടത്ത്ചാലിലെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 30 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പരിയാരം പോലീസ് കേസെടുത്തു.
കടന്നപ്പള്ളിതുമ്പോട്ടയിലെ ജിതിന്‍, ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു, സുധാജ്, മണ്ടൂരിലെ ശിവശങ്കരന്‍, കക്കോണിയിലെ സജേഷ്, കടന്നപ്പള്ളി കിഴക്കേക്കരയിലെപ്രജീഷ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റു 24 ഡിവൈ.എഫ്.ഐ പ്രവർത്തകർക്കു തിരെയാണ് കേസെടുത്തത്.
ഇന്നലെ രാവിലെ 11.05 മണിയോടെ ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി അക്രമം കാണിച്ചത്.
ഡോര്‍ ഗ്ലാസുകള്‍, പ്ലൈവുഡ് ബോര്‍ഡുകള്‍, ഓഫീസിലെ നിരീക്ഷണ ക്യാമറകള്‍ എന്നിവ ആയുധം ഉപയോഗിച്ച് നശിപ്പിച്ചിരുന്നു

50,000 രൂപ നഷ്ടം വരുത്തുകയും പോലീസിന്റെ ആജ്ഞ അനുസരിക്കാതെ കൃത്യനിര്‍വ്വഹണത്തിനു
തടസം വരുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!