കമ്പിൽ : ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ നടന്നുവരുന്ന
msf കൊളച്ചേരി പഞ്ചായത്ത് സമ്മേളന ഭാഗമായുള്ള വിദ്യാർഥി റാലിയും പൊതുസമ്മേളനവും നാളെ മെയ് 23 വെള്ളിയാഴ്ച നടക്കും.
വൈകുന്നേരം 4 മണിക്ക് കൊളച്ചേരി മിനി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന റാലി കമ്പിൽ ടൗണിൽ സമാപിക്കും
റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം മുസ് ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പി ടി പി നിർവഹിക്കും. കമ്പിൽ സി എച്ച് സാംസ്കാരിക നിലയത്തിന് സമീപം നടക്കുന്ന പൊതു സമ്മേളനം msf കണ്ണൂർ ജില്ല പ്രസിഡണ്ട് നസീർ പുറത്തീൽ ഉദ്ഘാടനം ചെയ്യും. മുൻ msf സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീർ ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തും
മുസ് ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ സംബന്ധിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

