മലപ്പട്ടം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചൂളിയാട് സ്വദേശി മരണപ്പെട്ടു. ചൂളിയാട് കരിമ്പീലെ വിജേഷ് പി.പി (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുയിലൂരിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതനായ ഗോവിന്ദന്റെയും യശോദയുടെയും മകനാണ്.
സഹോദരങ്ങൾ :കവിത, അജേഷ്, വിജയശ്രീ.
സംസ്കാരം ഇന്ന് മേയ് 21 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

