വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര

Kannadiparamba online news

ചേലേരി : മെയ്‌ 28- ന് കണ്ണാടിപ്പറമ്പിൽ എത്തിച്ചേരുന്ന വെൽഫെയർ
പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്ര വിജയിപ്പിക്കാൻ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ചു.. ബാൻഡ് മേളത്തിന്റെയും, ഒപ്പന, കോൽക്കളി, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളുടെയും അകമ്പടിയോടെ പദയാത്രയെ കണ്ണാടി പ്പറമ്പ് പാർവതി വസ്ത്രാലയത്തിന് മുമ്പിൽ നിന്നും സ്വീകരണ കേന്ദ്രമായ ചേലേരിമുക്ക് ടൗണിലേക്ക് ആനയിക്കും.തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ വെൽ ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി,സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, സജീദ് ഖാലിദ്, പ്രേമ ജി പിഷാരടി,വെൽ ഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സാദിഖ് ഉളിയിൽ, ജില്ലാ ട്രഷറർ ഷറോസ് സജ്ജാദ്, ഷഹീന സി പി, വെൽഫെയർ പാർട്ടി
തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് ചേലേരി, സെക്രട്ടറി അഷ്‌റഫ്‌. സി, വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ നിഷ്താർ കെ കെ, സെക്രട്ടറി മുഹമ്മദ്‌ എം വി,
വെൽഫെയർ പാർട്ടി തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ ഇക്ബാൽ, സെക്രട്ടറി ഹാരിസ് ടി എം എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ ആദരിക്കും.. തുടർന്ന് തെരുവ് നാടകം അരങ്ങേറും…പദയാത്ര സ്വീകരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!