കണ്ണൂർ: സർവ്വ മേഖലയിലും ഭരണ പരാജയം കാഴ്ചവെച്ച പിണറായി സർക്കാർ നാലാം വാർഷിക ആഘോഷ പരിപാടികൾക്കായി പൊതു ഖജാൻവിൽ നിന്നും കോടികൾ ചിലവഴിക്കുന്നത് സാദാരണക്കാരനോടുള്ള വെല്ലു വിളിയാണെന്ന് യൂത്ത് ലീഗ്. കേരളത്തിൽ എല്ലാം കാലിയാക്കിയ ഒരു സർക്കാർ ഭരിക്കുമ്പോൾ ജനങ്ങൾ തീരാ ദുരിതം പേറുകയാണ്. പെൻഷൻ, ആശാവർക്കർമാരുടെ ഓണറേറിയം, സ്കോളർഷിപ്പ്, റേഷൻ കട, സപ്ലൈകോ, കാരുണ്യ നിധി, ഉച്ചക്കഞ്ഞി, മരുന്ന്, തൊഴിൽ തുടങ്ങി സാധാരണക്കാരന്റെ കീശ വരെ കാലിയാക്കിയ പിണറായി സർക്കാരിന്റെ നാല് വർഷത്തെ ഭരണ പരാചയം മറച്ചു വെക്കാനുള്ള കോടികൾ മുടക്കിയുള്ള വാർഷിക മാമാങ്കം സാധാരണക്കാരനോടുള്ള സർക്കാരിന്റെ വെല്ലു വിളിയാണ്. മുസ്‌ലിം യൂത്ത് ലീഗ് പിണറായിക്കാലം കാലിക്കാലം എന്ന മുദ്രാവാക്യത്തിൽ യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി കണ്ണൂരിൽ നടത്തിയ സമരക്കോലം മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുൽ കരീം ചെലേരി ഉത്ഘാടനം ചെയ്തു. പിണറായിയുടെ കോലം കാലിച്ചാക്ക് കൊണ്ട് മൂടി പ്രതീകാത്മക സമരം സമരം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂരിന്റെ ആദ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി സി. നസീർ ട്രഷറർ അൽത്താഫ് മാങ്ങാടൻ ഭാരവാഹികളായ അലി മംഗര, കെ കെ ഷിനാജ്, ലത്തീഫ് ഇടവച്ചാൽ, സൈനുൽ ആബിദ്, എസ് കെ നൗഷാദ്, ഷംസീർ മയ്യിൽ, സലാം പൊയനാട്, മണ്ഡലം ഭാരവാഹികളായ വി കെ മുഹമ്മദലി, റഷീദ് തലായി, അഷ്‌കർ കണ്ണാടിപ്പറമ്പ്, ഷബീർ ഇടയന്നൂർ , ഷജീർ ഇഖ്‌ബാൽ, അസ്‌ലം പാറേത്ത്, ഫായിസ് കൊയ്യം, ജാഫർ സാദിഖ്, ശാകിർ അടൂർ, റംഷാദ് കെ പി, സഈദ് പന്നിയൂർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

