ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവു ശേഖരവുമായി മൂന്ന് യുവാക്കൾ പിടിയിൽ.

Kannadiparamba online news

തളിപ്പറമ്പ്: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവു ശേഖരവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ സമീറുദ്ദീൻ (31), ജാഹിറുൽ ഇസ്ലാം (19), അസ്സറുൽ ഇസ്ലാം (19) എന്നിവരെയാണ്
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും സംഘവും അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് പൂവ്വം ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ പൂവ്വത്ത് വെച്ചാണ് കെ.എൽ. 59. എൽ.9338 നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന 1.100 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്.
വാഹന പരിശോധനയിൽഅസി. എക്സൈസ് ഇൻസ്പെക്ടർ മാരായ അഷറഫ് മലപ്പട്ടം , ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ മാരായ നികേഷ് കെ വി, ഉല്ലാസ് ജോസ്, ഇബ്രാഹിം ഖലീൽ, സിവിൽ എക്സൈസ് ഓഫീസർ വിനീത് പി ആർ , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സുനിത എം വി, സുജിത.എൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ. എം .എന്നിവരുമുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!