നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള ശ്രമം :പുതിയ ബോർഡ്‌ വെച്ച് യൂത്ത് കോൺഗ്രസ്‌

Kannadiparamba online news

കണ്ണൂർ : നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള ശ്രമത്തിനെതിരെ പുതിയ ബോർഡ്‌ സ്ഥാപിച്ച്
പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌ രംഗത്തെത്തി.
മേരാ യുവ ഭാരത് എന്ന പുതിയ പേര് നൽകാനുള്ള കേന്ദ്ര ഗവണ്മെന്റ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത പരിപാടി കണ്ണൂർ നെഹ്‌റു യുവ കേന്ദ്രയുടെ മുമ്പിൽ ഡി സി സി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്യ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് മുഹ്സിൻ കാതിയോട്, റിൻസ് മാനുവൽ, വരുൺ എം കെ, എം സി അതുൽ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!