മയ്യിൽ : കേളി കലാസാംസ്കാരിക വേദി സമാഹരിച്ച ജനാര്ദ്ദനന് കുടുംബ സഹായ ഫണ്ട് . കെ. വി. സുമേഷ് എം.എൽ.എ. കുടുംബത്തിന്
കൈമാറി.അല്‍ ഖര്‍ജ് ഏരിയ ഹോത്ത യുണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരിക്കെ മരണപ്പെട്ട ജനാർദ്ധനൻ ന്റെ കുടുംബത്തിനാണ് വസതിയില്‍ നടന്ന ചടങ്ങില്‍ തുക കൈ മാറിയത്.മുന്‍ രക്ഷാധികാരിയും കമ്മിറ്റിയംഗവുമായ പി.പി. കുഞ്ഞിരാമൻ മയ്യിൽ അധ്യക്ഷത വഹിച്ചു.
കേളി മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത് ചിനോളി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശന്, അശോകന്കണ്ണാടിപ്പറമ്പ്,, മയ്യില്‍ ഏരിയ കമ്മിറ്റി അംഗം ബിജു, സുധാകരന് കല്യാശ്ശേരി, രാജന് പള്ളിത്തടം, ജയരാജന് അറത്തില്‍, രാജീവന് കോറോത്ത്, ബിജു പട്ടേരി, പുരുഷോത്തമന് അസ്സിസിയ , രാമകൃഷ്ണൻ കൂനൂൽ, വേണു കോടിയേരി, വിനീഷ് തൃക്കരിപ്പൂർ, സിദ്ദിഖ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

