വയനാട്ടിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരത്തിനെത്തിയ യുവതിയ്ക്ക് ദാരുണാന്ത്യം

Kannadiparamba online news

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്.
മേപ്പാടി തൊള്ളായിരം കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്‌സ് റിസോര്‍ട്ടില്‍ നിര്‍മിച്ച ടെന്റ് ആണ് തകര്‍ന്ന് വീണത്.

സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. 900 വെഞ്ചേഴ്‌സിന്റെ ടെന്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്. മരത്തടികള്‍ കൊണ്ട് നിര്‍മിച്ച പുല്ല് മേഞ്ഞ ടെന്റാണ് തകര്‍ന്ന് വീണത്.

വനമേഖലയോട് ചേര്‍ന്ന പ്രദേശം ആണിത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം വന്ന് തകര്‍ന്നതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!