കണ്ണൂർ-ഫുജൈറ ഇൻഡിഗോ സർവീസ് ഇന്നുമുതൽ

Kannadiparamba online news

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഫുജൈറയിലേക്ക് ഇൻഡിഗോ എയർലൈൻസിന്റെ പ്രതിദിന സർവീസ് വ്യാഴാഴ്ച തുടങ്ങും. കണ്ണൂരിൽനിന്ന് രാത്രി 8.55-ന് പുറപ്പെട്ട് 11.25-ന് ഫുജൈറയിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ ഒൻപതിന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂരിൽനിന്ന് അന്താരാഷ്ട്ര സർവീസ് നടത്തുന്ന 12-ാമത്തെ സെക്ടറാണ് ഫുജൈറ.

ഇൻഡിഗോയുടെ കണ്ണൂർ-മസ്കറ്റ് സർവീസും വ്യാഴാഴ്ച തുടങ്ങും. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.25-ന് മസ്കറ്റിലെത്തും. തിരികെ 3.25-ന് പുറപ്പെട്ട് രാവിലെ 8.30-ന് കണ്ണൂരിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ.

കണ്ണൂർ-ദമാം സെക്ടറിൽ ഇൻഡിഗോ സർവീസ് ജൂൺ 15-ന് തുടങ്ങും. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിലെത്തിച്ചേരും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!