എം.ഡി.എം.എയും കഞ്ചാവും പിടികൂടി

Kannadiparamba online news

:കണ്ണൂർ ടൗ ണിലെ കുപ്രസിദ്ധ മയക്കു മരുന്നു വിൽപനക്കാരൻ കരടി ജയേഷ് എം.ഡി. കഞ്ചാവും വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് കടത്തിക്കൊണ്ടു വരുമ്പോൾ പേരാവൂർ എക്സൈസ് പിടികൂടി. എൻ.ഡി.പി.എ സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു. കണ്ണൂർ വലിയന്നൂർ മുണ്ടയാട് സ്വദേശി പള്ളി ക്വാർട്ടേഴ്സിൽ ആർ. ജയേഷ് എന്ന കരടി ജയേഷ് (29) എന്നയാളെയാണ് 310 മി.ഗ്രാം എം.ഡി.എം.എ യും 10 ഗ്രാം കഞ്ചാവുമായി 24-ാം മൈലിൽ വച്ച് എക്സെ സ് ഇൻസ്പെക്ടർ പി.ടി യേശു ദാസിൻറെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പി ടികൂടിയത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കണ്ണൂർ ടൗണിലെ മയക്കുമരു ന്നു വിൽപന സംഘത്തിലെ പ്രധാനിയായ ഇയാൾ മുൻപും നിരവധി കേസുകളിൽ പ്ര തിയാണ്. റെയ്‌ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേ ഡ്) എൻ. പത്മരാജൻ, പ്രി വൻറിവ് ഓഫിസർ സന്തോ ഷ് കൊമ്പ്രാങ്കണ്ടി, ഗ്രേഡ് പ്രി വൻറിവ് ഓഫിസർ പി. വിജ യൻ, സിവിൽ എക്സൈസ് ഓഫിസർ സിനോജ്, വനി താ സിവിൽ എക്സൈസ് ഓഫി സർ ശ്രീജ ആർ. ജോൺ, സി വിൽ എക്സൈസ്ഓഫിസർ ഡ്രൈവർ സി. ധനീഷ് എന്നി വർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!