കണ്ണാടിപറമ്പ :
കുറെയേറെ പടവുകൾ താണ്ടി സ്വന്തം വീട്ടിൽ നിലയിലേകക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടനുഭവിച്ചിരുന്ന അംഗപരിമിതനായ ശരീഫിന് കൈത്താങ്ങായി നാട്ടുകാർ. കണ്ണാടിപറമ്പിൽ നിന്നും വാരംകടവിലേക്കു പോവുന്ന റോഡരികിൽ റോഡിൽ നിന്നും ഏഴ് മീറ്റർ താഴെയാണ് ശരീഫിന്റെ വീട്. പത്ത് വർഷം മുമ്പ് സർക്കാർ വക ലഭിച്ച മുചക്ര റോഡരികിൽ വെച്ച് കല്ല് കൊണ്ട് നിർമിച്ച 40 പടവുകൾ കയറിങ്ങിയാണ് ശരീഫ് പുറത്ത് പോയി വരാറുള്ളത് .
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഏറെ പ്രയാസപ്പെട്ട് പടവുകൾ കയറിഇറങ്ങുന്ന ശരീരഫിന്റെ ദുരിതങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറം ലോകമറിഞ്ഞു. അതിനിടയ്ക്ക് 10 വർഷം മുമ്പ് ലഭിച്ച മുചക്ര പല തകരാറുകൾ വന്നു ഉപയോഗ ശൂന്യമായി. കൂടാതെ താങ്ങും തണലുമായ വാപ്പ മരണപ്പെടുകയും ചെയ്തു. തൊട്ടടുത്ത ടൗണിൽ മുചക്ര വാഹനത്തിൽ പോയി സൈക്കിൾ റിപ്പയർ ജോലി ചെയ്താണ് നിത്യ ജീവിതത്തിനുള്ള വരുമാനം കണ്ടെത്തിയത്. എല്ലാം നഷ്ടപ്പെട്ട ശരീഫ് വീട്ടിൽ അശ്വസ്ഥ നായി ഇരിക്കുമ്പോഴാണ് ഒരു സുമസ്സുള്ള നല്ല മനുഷ്യൻ മുചക്ര വാഹനം വാങ്ങിച്ചു നൽകിയത്.
ദുരിതവസ്ഥയുടെ കാഠിന്യം മനസ്സിലാക്കിയ നാട്ടുകാർ ഒത്തു ചേർന്ന് വീടിന്റെ ഒന്നാം നിലയിലേക്ക് ഒരു കോൺഗ്രീറ്റ് പാലം നിർമിച്ചു നൽകുകയും ചെയ്തു. ബൈത്തുസ്സകാത്ത് ചെലേരി, കാരായപ് മഹല്ല് കൂട്ടായ്മ, തക്കാളിപ്പീടിക കൂട്ടായ്മ,വരംകടവ് കൂട്ടായ്മ, ,തക്കാളിപ്പീടിക സലഫി മസ്ജിദ് , ഐ. ആർ. ഡബ്ലിയു കേരള കണ്ണൂർ ഘടകം തുടങ്ങിയവരും നാട്ടുകാർക്കൊപ്പം കൂടി.
ഈ പാലത്തിന്റെ ഉത്ഘാടനം സി. പി.അബ്ദുൽജബ്ബാർ മാസ്റ്ററുടെ ആധ്യക്ഷതയിൽ തക്കാളിപ്പീടിക സലഫി മസ്ജിദ് ഖത്തീബ് ഉനൈസ് പാപ്പിനിശ്ശേരി ഉത്ഘാടനം ചെയ്തു. വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച് എം വി പി മൊയ്ദീൻ, ടി അഷ്റഫ്, ജൗഹർ തക്കാളിപ്പീടിക, അറഫ നാസർ മഹമൂദ് .സി .കെ എന്നിവർ ആശസകൾ അർപ്പിച്ചു,.ഹാശിം ഫൈസി ഇർഫാനി പ്രാർത്ഥന നിർവഹിച്ചു. ഇ .വി .മുഹമ്മദ് കുഞ്ഞി സ്വാഗതവും നിസ്ഥർ കെ. കെ .നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

