പരിയാരം : ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക്
ആശുപത്രിയിൽ കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.
കാഞ്ഞിരോട് കുടുക്കി മൊട്ട ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി കുളിക്കാൻ മെഡിക്കൽ കോളജിലെഎട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. അബോധാവസ്ഥയിലായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: മൂസ (ചേലോറ സ്കൂളിന് സമീപം)
ഭാര്യ: റസിയ
മക്കൾ: സഹൽ,
ഷസ്സിൻ,
അജവ . പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

