പഴയങ്ങാടി : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ഒരു വർഷക്കാലം പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. പഴയങ്ങാടി വെങ്ങര പ്രിയദർശിനി സ്കൂളിന് സമീപത്തെ വി.വി. മുഹമ്മദ് റിസ്വാനെ (19) യാണ് ഇൻസ്പെക്ടർ എൻ കെ. സത്യനാഥൻ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ 16 കാരിയെയാണ് പ്രതി പീഡിപ്പിച്ചത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിലും വിവിധ സ്ഥലങ്ങളിലും ഒരു വർഷകാലമായി കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതയെതുടർന്ന് തളിപ്പറമ്പിന് സമീപത്തെ ആതുര സേവന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അധികൃതർ പഴയങ്ങാടി പോലീസിൽ വിവരം നൽകി. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.
പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

