10 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ : വില്പനക്കായി എത്തിച്ച പത്ത് കിലോ കഞ്ചാവുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒറീസ സ്വദേശികളായ ഉപേന്ദ്രനായിക് (27), ബിശ്വജിത് കണ്ടെത്രയാ (19) എന്നിവരെയാണ് എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം പി.വി.ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത്. പ്രതികളിൽ നിന്നും
വില്പനക്കായി സൂക്ഷിച്ച 10 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്ക്വാഡിൻ്റെ അധിക ചുമതലയുളള സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഒറീസയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽ പ്പെട്ടവരാണ് പിടിയിലായത്.ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. പ്രതികളെ പിടിക്കുന്നതിനു കേരള എ ടി എസ്സിന്റെ സഹായവുമുണ്ടായിരുന്നു. റെയ്ഡിൽ
അസിസ്റ്റന്റ് ഇസ്പെക്ടർമാരായ സന്തോഷ്‌ തൂണോളി, അനിൽകുമാർ പി കെ,അബ്ദുൽ നാസർ ആർ പി, പുരുഷോത്തമൻ’ സി പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ വിനോദ് എം സി, സുഹൈൽ പി പി, ജലീഷ് പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത് സി, പ്രദീപൻ സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, ഫസൽ എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!