ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 77 കാരന് 36 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപപിഴയും ശിക്ഷ.

Kannadiparamba online news

തളിപ്പറമ്പ്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 77 കാരന് 36 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപപിഴയും ശിക്ഷ. കുപ്പം മുക്കോണത്തെ 77കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോകോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2023 മെയ്, ജൂണ്‍ മാസങ്ങളിലാണ് പീഡനം നടന്നത്

മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ കണ്ണൂര്‍ പോക്‌സോ കോടതി അടുത്തിടെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു.

അതിന് പുറമെയാണ് 36 വര്‍ഷത്തെ ശിക്ഷ.

അന്നത്തെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശനും എസ്.ഐ പി.യദുകൃഷ്ണനുമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ്‌ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർഷെറിമോള്‍ ജോസ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!