കണ്ണൂർ : കേരളത്തിലെ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത സ്കൂളുകളുടെ കൂട്ടായ്മയായ കേരള റെകഗ് നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെ ആർ എസ് എം എ ) കണ്ണൂർ ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. കെ എൻ മുസ്തഫ (പ്രസിഡണ്ട്) എം വിജയൻ (ജനറൽ സെക്രട്ടറി), സിസ്റ്റർ ആൻസി ടോം (ട്രഷറർ), എ കെ അബ്ദുൽ ബാഖി (വർക്കിംഗ് പ്രസിഡണ്ട്), യു യൂസുഫ്, കെ അബ്ദുൽ ജലീൽ (വൈസ് പ്രസിഡൻ്റുമാർ) ഡോ. താജുദ്ദീൻ വാഫി ( വർക്കിംഗ് സെക്രട്ടറി), ടി കെ ഷമീർ, സിസ്റ്റർ ബിജി ജോർജ്ജ് (ജോയിൻ്റ് സെക്രട്ടറിമാർ), എക്സിക്യൂട്ടീവ് മെമ്പർമാരായി കെ പി അബൂബക്കർ പുല്ലൂപ്പി, അൽത്താഫ് മങ്ങാടൻ, സി പി അബ്ദുൽ ഖാദർ, നൗഫൽ ഒ വി, പി പി ഖാലിദ് ഹാജി, സിസ്റ്റർ ജെസ്സി ജോസ് എന്നിവരെ തെരെഞ്ഞെടുത്തു
കെ എൻ മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. കെ ആർ എസ് എം എ സംസ്ഥാന പ്രസിഡന്റ് രാഘവ ചേരാൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സ്കൂൾ മാനേജർമാർക്കും പ്രിൻസിപ്പാൾമാർക്കും വേണ്ടി പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചള്ള ട്രെയിനിംഗ് പോഗ്രാം സംഘടിപ്പിച്ചു. പരിപാടിയിൽ ഡോ. അലി ഹുസൈൻ വാഫി ക്ലാസ്സെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

