കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ : മാരക ലഹരി മരുന്നു മായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി.മയ്യിൽ കൊളച്ചേരിയിലെകെ. പി. സജ്ഫീർ (40), തലശേരി ശാന്തി മൻസിലിൽ എ. റിയാസ് (46) എന്നിവരെയാണ്

കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ് ) സുഹൈൽ പി പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും
6.28 ഗ്രാം മെത്തഫിറ്റാമിൻ എക്സൈസ് സംഘം പിടിച്ചെടുത്തു. റെയ്ഡിൽഅസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സന്തോഷ്‌ തൂനോളി, അനിൽകുമാർ പി കെ,അബ്ദുൽ നാസർ ആർ പി, നിസാർ കൂലോത്ത്, നസീർ ബി, സന്തോഷ്‌ എം കെ, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ സുഹൈൽ പി പി, ജലീഷ് പി, രജത് കുമാർ എൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത് സി, ഇസ്മായിൽ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, ശ്രീജിൻ വി വി എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!