വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നത് തടയലാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം: പുത്തലത്ത് ദിനേശന്‍

Kannadiparamba online news


മയ്യില്‍:  കേരളത്തില്‍ നടപ്പിലാക്കുന്ന വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്താതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും  ഇതിനെ മറി കടക്കലാണ്  നമ്മുടെ ലക്ഷ്യമെന്നും  സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശന്‍ പറഞ്ഞു. പാടിക്കുന്ന് രക്തസാക്ഷി ദിനാചരണം, അറാക്കല്‍ ചരമ ദിനം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുയായിരുന്നു അദ്ധേഹം. നവകേരളമെന്ന ആശയം  നടപ്പിലാക്കിയ മറ്റൊരു സംസ്ഥാനവും രാജ്യത്തിലില്ലെന്നും ഐക്യ കേരള പിറവി രക്തസാക്ഷികളുടെ ത്യാഗമാണെന്നും അദ്ധേഹം പറഞ്ഞു.  സ്വാഗത സംഘം ചെയര്‍മാന്‍ ശ്രീധരന്‍ സംഘമിത്ര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാടിക്കുന്ന്  രക്തസാക്ഷി സ്മാരക ലോഗോ പ്രകാശനം  ടി.കെ. ഗോവിന്ദന്‍  എം. ദാമോധരന് നല്‍കി പ്രാകശനം ചെയ്തു. 
സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം  സി.പി. മുരളി, കെ.രാമകൃഷ്ണന്‍, സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പി.കെ. മധുസൂദനന്‍,എന്‍. അനില്‍കുമാര്‍, കെ.വി. ഗോപിനാഥന്‍, കെ.സി.ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന, ചുവപ്പ് വൊളന്റിയര്‍മാരുടെ മാര്‍ച്ച്, ബഹുജന പ്രകടനം,  വേനല്‍തുമ്പികളുടെ കലാപരിപാടികള്‍ എന്നിവയും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!