സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം 9ന് കണ്ണൂരിൽ

Kannadiparamba online news

മട്ടന്നൂർ : ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മെയ് 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അന്ന് തന്നെ കണ്ണൂരിൽ നിർമ്മിക്കുന്ന ഹജ്ജ് ഹൗസിന്‍റെ തറക്കല്ലിടൽ കർമ്മവും മുഖ്യമന്ത്രി നിർവ്വഹിക്കും.

ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനാവും. വിമാനത്താവള പദ്ധതി പ്രദേശത്ത് കിൻഫ്ര വിമാനത്താവള വികസനത്തിന് വേണ്ടി ഏറ്റെടുത്ത ഒരു ഏക്കർ സ്ഥലമാണ് വിമാനത്താവള അതോറിറ്റി ഹജ്ജ് ഹൗസ് നിർമ്മാണത്തിന് വേണ്ടി കൈമാറുന്നത്. അതിൻ്റെ നടപടികൾ പൂർത്തിയായി വരുന്നു. ഇപ്പോൾ കെട്ടിടം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചതോടെയാണ് ഹജ്ജ് ഹൗസ് നിർമ്മാണം ആരംഭിക്കാൻ പോകുന്നത്. ശിലാസ്ഥാപന ചടങ്ങിലേക്ക് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ മുഴുവൻ മഹല്ലുകളെയും ക്ഷണിച്ചു കൊണ്ട് കത്തയക്കുമെന്നും വിമാന താവള കാർഗോ ടെർമിനലിൽ നടത്തുന്ന ഹജ്ജ് ക്യാമ്പിൽ വെച്ച് നടക്കുന്ന ഉൽഘാടന ചടങ്ങിൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നും സംഘാടകർ അറിയിച്ചു.

യോഗം ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത് അധ്യക്ഷനായി. പി പി മുഹമ്മദ് റാഫി, കിയാൽ എം ഡി സി ദിനേശ് കുമാർ, പി പുരുഷോത്തമൻ, അൻസാരി തില്ലങ്കേരി, ഫസലു റഹ്മാൻ ഇർഫാനി, റഷീദ് ഫൈസി പൊറോറ സി പി സലീം, ഒ വി ജാഫർ,ഷംസുദ്ദീൻ അരിഞ്ചിറ,സി കെ സുബൈർ ഹാജി,നിസാർ അതിരകം,എം രതീഷ്, കെ നിസാമുദ്ദീൻ, പി പി ഉസ്മാൻ, വി പി മുഹമ്മദ്‌ റാഫി, ഇബ്രാഹിം ഹാജി ഏലാങ്കോട് സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!