നിടുവാട്ട് കൂളിത്തറ റോഡിൽ നാട്ടുകാരുടെ സഹകരണത്തോടെ 12 സോളാർ ലൈറ്റ് സ്ഥാപിച്ചു. നിരവധി കാൽനടയാത്രക്കാരും മദ്രസ വിദ്യാർത്ഥികളും നിരന്തരമായി സഞ്ചരിക്കുന്ന കൂളിത്തറ നിടുവാട്ട് റോഡിൽ വെളിച്ചം എന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു.തെരുവ് നായിക്കളും ഇഴ ജന്തുക്കളും വിഷപാമ്പുകൾ വരെയുള്ള ഈ റോഡിൽ കാൽനട യാത്ര വളരെ ദുഷ്കരമായിരുന്നു. ഇതിനാണ് നാട്ടുകാർ കൈകോർത്തപ്പോൾ പരിഹാരമാകുന്നത്.
തിങ്കളാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ ഗഫാർ ഫൈസി സോളാർ ലൈറ്റ്ന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
ചടങ്ങിൽ കെ പി ഷാഫി. കെ പി നൂഹ്. നൗഷാദ് കെ എൻ റസാഖ് പുളിക്കൽ. ശംസുദ്ധീൻ പള്ളിക്കപ്പുര.ബുജൈർ കെ മുസ്തഫ.ഉസ്മാൻ. മുത്തലിബ് കാട്ടാമ്പള്ളി ഖമറുദ്ധീൻ സിപി. സത്യൻ മിലിട്ടറി. മുഹമ്മദ് കുഞ്ഞി മുല്ലപ്പള്ളി. എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പരിസരവാസികൾ മധുരപലഹാരങ്ങൾ വിതരണം ചെയ്ത് ആഘോഷമാക്കി.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

