ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍.

Kannadiparamba online news

വയനാട്: ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍. സുഹൃത്തുക്കളായ അഞ്ചാം പീടിക കീരിരകത്ത് വീട്ടില്‍ കെ ഫസല്‍ (24), തളിപ്പറമ്പ് സുഗീതം വീട്ടിൽ ഷിന്‍സിത (23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്.

ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതികൾ സഞ്ചരിച്ച ബി എം ഡബ്ല്യു കാറും 96,290 രൂപയും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.

ചെമ്പ്രത്താം പൊയില്‍ ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ട് കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

വെള്ളമുണ്ട എസ്എച്ച്ഒ ടി കെ മിനി മോള്‍, എസ്ഐമാരായ സാദിർ എം കെ, ജോജോ ജോര്‍ജ്, എഎസ്ഐ സിഡിയ ഐസക്, എസ് സി പി ഒ ഷംസുദ്ധീൻ, സി പി ഒമാരായ അജ്മൽ, നൗഷാദ്, അനസ് സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!