കണ്ണാടിപറമ്പ്: കാരയാപ്പ് മഹല്ല് വനിത കൂട്ടായ്മ നിസ് വ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഹാഷിം ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു. നിസ് വ പ്രസിഡന്റ് കെ ഷഹർബാൻ
അധ്യക്ഷയായി.
എക് സൈസ് ഓഫീസർ അബ്ദുറഹ് മാൻ വാഫി അവതരണം നടത്തി. പരിപാടിയിൽ മദ്രസ സ്മാർട്ട് റൂമിലേക്ക് നിസ് വ സ്പോൺസർ ചെയ്ത ടെലിവിഷൻ കൈമാറ്റവും പൊതു പരീക്ഷ ടോപ് പ്ലസ് വിജയികൾക്കുള്ള ഉപഹാര വിതരണവും നടന്നു. മഹല്ല് പ്രസിഡന്റ് ടി കുഞ്ഞിക്കമാൽ, നിസ് വ സെക്രട്ടറി കെ സി പി ഫൗസിയ, ട്രഷറർ കെ പി സഫീന സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

