കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ “സർഗോത്സവം അരങ്ങ് 2025” ദേശസേവാ യുപി സ്കൂളിൽ സംഘടിപ്പിച്ചു.

Kannadiparamba online news

കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ സർഗോത്സവം അരങ്ങ് 2025 കണ്ണാടിപ്പറമ്പ് ദേശ സേവാ യുപി സ്കൂളിൽ സംഘടിപ്പിച്ചു.പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതികെ ശ്യാമള അധ്യക്ഷയായി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗിരിജ വി ,വാർഡ് മെമ്പർമാരായ വി.വി.ഷാജി എ.ശരത്,സൽമത്ത്, പി.കെ.ജയകുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.സിഡിഎസ് ചെയർപേഴ്സൺ ശ്രീമതികെ ഷീജ സ്വാഗതവും സാമൂഹ്യ വികസന ഉപസമിതി കൺവീനർ ശ്രീമതി വിദ്യ കെ നന്ദിയും അറിയിച്ചു.പരിപാടിയിൽ സിഡിഎസ് ഭരണസമിതി അംഗങ്ങൾ കുടുംബശ്രീ അംഗങ്ങൾ ഓക്സിലറി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!