കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരി പുതിയഭഗവതി ക്ഷേത്രകളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാകും. എപ്രിൽ 19, 20, 21 , ശനി, ഞായർ , തിങ്കൾ ദിവസങ്ങളിൽ നടക്കും . നാളെ ശനിയാഴ്ച രാവിലെ ക്ഷേത്ര തന്ത്രി പടിഞ്ഞേറ്റാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കലശം കുളി,മറ്റു വിശേഷ പൂജകൾ എന്നിവ നടക്കും. വൈകുന്നേരം സന്ധ്യവേല, പുതിയഭഗവതിയുടെ തോറ്റം , വിഷ്ണുമൂർത്തിയുടെ തോറ്റവും തുടർന്ന് കുട്ടികളുടെ നൃത്ത നൃത്യങ്ങളും നടക്കും.
20 ഞായറാഴ്ച ഉച്ചക്ക് കരവെയ്ക്കൽ കർമ്മം തുടർന്ന് ശാസ്തപ്പൻ തോറ്റം,ഭൈരവൻ തോറ്റം ,വിഷ്ണുമൂർത്തിയുടെ ഉച്ചതോറ്റവും , ഗുളികൻ വെള്ളാട്ടം ,ഉച്ചിട്ടമ്മയുടെ തോറ്റം, പുതിയഭഗവതിയുടെ കൊടിയില തോറ്റവും അന്നദാനവും ഉണ്ടായിരിക്കും.
രാത്രി കരിമരുന്ന് പ്രയോഗം കാരകയ്യേൽക്കൽ ,ഹവിസ്സ് വാരൽ ചടങ്ങുകളും
21ന് തിങ്കളാഴ്ച പുലർച്ചെ ശാസ്തപ്പൻ ,ഭൈരവൻ ,ഗുളികൻ എന്നി തെയ്യക്കോലങ്ങൾ കെട്ടിയാടും . പുലർച്ചെ 4 ന് പുതിയഭഗവതിയും തുടർന്ന് വിഷ്ണുമൂർത്തി,ഉച്ചിട്ടമ്മയും കെട്ടിയാടിക്കും .ഉച്ചക്കു കരിയടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

