പഴയ ഒന്നാം ക്ലാസുകാർ ഒത്തുചേർന്നു

Kannadiparamba online news


മയ്യിൽ:
തായംപൊയിൽ എഎൽപി സ്‌കൂളിലെ 1987 ഒന്നാം ക്ലാസ്‌ ബാച്ച്‌ പൂർവവിദ്യാർഥികൾ ഒത്തുചേർന്നു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ ഒരുമിച്ച്‌ പഠിച്ചിറങ്ങിയവരാണ്‌ 38 വർഷത്തിന്‌ ശേഷം ഒരുമിച്ചത്‌. സംഗമത്തിൽ പൂർവ അധ്യാപകരായ സി രാമദാസൻ, കെ പി വിജയലക്ഷ്‌മി, ടി വി പ്രേമവല്ലി, കെ വി ഗീത എന്നിവരെ ആദരിച്ചു. ടി വി ബിന്ദു അധ്യക്ഷയായി. സി പി ഷൈമ, കെ വി രശമി എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളും അധയാപകരും ഓർമകൾ പങ്കുവെച്ചു. കലാപരിപാടികളും ഉണ്ടായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!