ഓൺ ലൈൻട്രേഡിംഗ് തട്ടിപ്പിൽ ഒരു കോടി 76,000 രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവായ ബേങ്ക് ജീവനക്കാരൻ അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകികേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ഒരു കോടി എഴുപത്തിയാറായിരം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവും പഞ്ചായത്ത് മെമ്പറും ബേങ്ക് ജീവനക്കാരനുമായ യുവാവിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി.മലപ്പുറം നിലമ്പൂർ എടക്കര മുത്തേടം മരുതങ്ങാട് സ്വദേശി മദാനി ഹൗസിൽ നൗഫൽ മദാനി (31) യെയാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി കീർത്തി ബാബുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ.മനോജ് കാനായി, എ.എസ്.ഐ.സതീഷ്, ഡ്രൈവർ ദിലീപ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. ചെറുതാഴംഏഴിലോട് സ്വദേശി എഡ്വേർഡ് വിൻസെൻ്റിൽ നിന്നു മാണ് പണം തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകിഡബ്ല്യു ബി 12- എ1 എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനായ പ്രതി
2024 മെയ് 29 മുതൽ ജൂലായ് ഒന്നുവരെയുള്ള കാലയളവിൽ പലതവണകളായിവിവിധ അക്കൗണ്ടുകൾ വഴി ഒരു കോടി 76,000 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നിലമ്പൂർ എടക്കരയിലെത്തിയപ്പോൾ എടക്കര വാർഡ് മെമ്പർ കൂടിയായ പ്രതി ജോലിക്കിടെ എടക്കരഅർബൻ ബേങ്കിൽ നിന്നും പിൻ വാതിലിലൂടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുറ്റിക്കാട് വെച്ച് പോലീസ് പിന്തുടർന്നു പിടികൂടി. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!