പാനൂർ : മംഗലാപുരത്ത് കോളജിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കണ്ണൂർ പാനൂർ സ്വദേശിയായ വിദ്യാർത്ഥിയെ താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ കൂറ്റേരിയിലെ എഴുത്തുപള്ളി (ബൊമ്മേരിൻ്റ വിട ) ശംസുൽ ഹുദയിൽ ശംസുദ്ദീൻ – കമറുന്നിസ ദമ്പതികളുടെ മകൻ ഷിജാസി (24)നെയാണ് താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗലാപുരം യാനപോയ കോളജിൽ എസിസിഎ കോഴ്സ് പൂർത്തിയാക്കിയ ഷിജാസ് സർട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും മംഗലാപുരത്തെത്തിയതായിരുന്നു. മുറിയിൽ നിന്നും ഷിജാസിൻ്റെതെന്ന് കരുതുന്ന ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വ്യാഴാഴ്ച നാട്ടിലെത്തിച്ച് പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ : ഇജാസ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

