കണ്ണൂർ: ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി മരിച്ചു. നീർച്ചാലിയൻസ് യു.എ.ഇ മെമ്പറും ദുബായ് സിറ്റി മക്കാനിയിലെ സ്റ്റാഫുമായ നീർച്ചാൽ പാലത്തിന് സമീപത്തെ സി.എച്ച് അഫ്സൽ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയും മക്കളുമുണ്ട്.
സഹോദരങ്ങൾ: മഷൂദ് നീർച്ചാൽ (അബുദാബികണ്ണൂർ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി),
നജീബ്, സാജിദ് , ഫർസാന. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

