യുവതിയെയും മകളെയും ആക്രമിച്ച യുവാവ് വീട്ടിലെ സ്കൂട്ടറും അഗ്നിക്കിരയാക്കി

Kannadiparamba online news

മയ്യിൽ : വീട്ടിൽ വെച്ച് മദ്യപിക്കുന്ന വിവരം പോലീസിൽ അറിയിച്ച വിരോധത്തിൽ ക്ഷേത്രത്തിൽ പോയി വരികയായിരുന്നു യുവതിയെ കത്തികൊണ്ട് ആക്രമിക്കുകയും എട്ട് വയസ്സുളള മകളെ പരിക്കേൽപ്പിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിക്കുന്നതിനിടെ വീടിനും തീപടർന്ന സംഭവത്തിൽ യുവാവിനെ തിരെ കേസ്. മയ്യിൽ കാവിൻ മൂല സ്വദേശി ലിജിലിനെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. വിഷുദിനത്തിൽ ഉച്ചക്ക് 12 മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കാവിൻ മൂലയിൽ താമസിക്കുന്ന റീനയെയാണ് ആകമിച്ചത്. കറികത്തി കൊണ്ട് കുത്താൻ ശ്രമിക്കവേ തടഞ്ഞപ്പോൾ വലതു കൈപ്പത്തിക്ക് പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന യുവതിയുടെ എട്ട് വയസ്സു ള്ള മകൾക്കും പരിക്കേറ്റിരുന്നു. പിന്നീട് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുമുറ്റത്ത് നിർത്തിയിട്ട പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള കെ എൽ 59. സെഡ്.864 നമ്പർ സ്കൂട്ടറിന് തീവെക്കുകയും തീപിടുത്തത്തിൻ വീടിൻ്റെ കഴുക്കോലും മറ്റും കത്തിനശിച്ച് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുടെ നാശനഷ്ടം വരുത്തി . 13 ന് രാത്രി പരാതിക്കാരി താമസിക്കുന്ന വീട്ടിൽ വെച്ച് പ്രതി മദ്യപിച്ചത് പോലീസിൽ അറിയിച്ചതിലുള്ള വിരോധ മാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!