ശാസ്താവീശ്വരന്റെ തിരുനടയിൽ ഉത്സബലി നടന്നു

Kannadiparamba online news


കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്കു മഹോത്സവത്തോടനുബന്ധിച്ച് താന്ത്രിക ചടങ്ങിൽ പ്രധാനമായ ഉത്സവബലി ദർശിച്ച് ഭക്തർ ദേവ ചൈതന്യം ഏറ്റുവാങ്ങി.അദൃശ്യരൂപികളായ ദേവീ ദേവൻമാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്. പാണികൊട്ടി ഭഗവാന്റെ ഭൂതഗണങ്ങളെ വരുത്തി ബലി കൊടുത്തു തൃപ്തരാക്കുന്നു എന്ന സങ്കല്പത്തിലാണ് ഉത്സവബലി നടത്തുന്നത്. ക്ഷേത്രോത്സവത്തിന്റെ അഞ്ചാം വിളക്ക് ദിനത്തിൽ നടന്ന ഉത്സവബലി ചടങ്ങിൽ നെയ് വിളക്ക് സമർപ്പിച്ച് തൊഴാൻ ഭക്തരുടെ തിരക്കായിരുന്നു. ക്ഷേത്രപാലന് ബലി തൂകിയതോടെ ഉത്സബലിക്ക് സമാപനമായി. ഇന്ന് വൈകുന്നേരം 8 ന് ചെറുതാഴം ചന്ദ്രൻ മാരാരുടെ പ്രമാണത്തിൽ അൻപത്തിയൊന്ന് വാദ്യ കലാകാരൻമാരുടെ പാണ്ടിമേളം അരങ്ങേറും, ഉത്സവത്തിന്റെ ആറാം വിളക്ക് ദിനമായ ബുധനാഴ്ച (നാളെ) രാവിലേയും വൈകുന്നേരവും ആനപ്പുറത്തെഴുന്നെള്ളത്തും രാത്രി 7.30 ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന നാടകം മിഠായി തെരുവ്,രാത്രി 10 ന് ചന്തം, തിടമ്പുനൃത്തവും
ഉണ്ടായിരിക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!