പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകർന്നു

Kannadiparamba online news

ഇരിട്ടി: പടക്കം പൊട്ടിക്കുന്നതിന് ഇടയിലുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു.എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ പുരയിൽ പ്രണവിനാണ് (38) സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റത്.

ഞായറാഴ്ച വൈകിട്ട് നാലിന് ചേളത്തൂരിലെ വീട്ടിലാണ്‌ സംഭവം. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളിൽ പച്ചക്കെട്ട് ഗുണ്ട് പൊട്ടിക്കുന്നതിന് ഇടയിലാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഇയാളുടെ വലത് കൈപ്പത്തി ചിതറി. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയവർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

സ്ഫോടന സമയത്ത് വീട്ടിൽ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും വീടിന് ഉള്ളിൽ ആയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.വിവരമറിഞ്ഞ് ഇരിട്ടി പോലീസ് സബ് ഇൻസ്പെക്ടർ കെ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!