മയ്യില്‍: വേളം മഹാഗണപതി ക്ഷേത്രം റോഡില്‍ അഴുക്കുവെള്ളം ഓവുചാലിലേക്കെത്താത്തത് പ്രതിഷേധത്തിനിടയാക്കുന്നു. മയ്യില്‍- വേളം റോഡരികിലെ ഓവുചാല്‍ പണിതിട്ടുണ്ടെങ്കിലും ശാസ്ത്രീയമാകാത്തതിനാലാണിത്. മയ്യില്‍ ടൗണിലെ മാന്‍ മാര്‍ക്കറ്റ്, ഇറച്ചിക്കട എന്നിവിടങ്ങളില്‍ നിന്നുള്ള അഴുക്കുവെള്ളമുള്പ്പെടെയാമ് റോഡിലൂടെ രാത്രി കാലങ്ങളില്‍ ഒഴുക്കിവിടുന്നതെന്നാണ് ആരോപണമുയരുന്നത്. ഇതുമൂലം പ്രഭാതങ്ങളില്‍ നടക്കാനിറങ്ങുന്നവരും ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരും പ്രയാസത്തിലാവുകയാണ്. റോഡിലൂടെ ഒഴുകുന്ന വെള്ളത്തിന ദുര്‍ഗന്ധവുമുണ്ട്. ഇത് കൃത്യമായി ഓവുചാലിലേക്ക് തിരിച്ചു വിടാനുള്ള സംവിധനാം അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് ആവശ്യം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

