നൂഞ്ഞേരി: പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ മർഹും ആർ അബ്ദുൽ ഖാദർ മുസ്ലിയാർ 24 ആം ആണ്ട് അനുസ്മരണ പരിപാടികൾ മെയ് 6,7, 8 (ചൊവ്വ,ബുധൻ, വ്യാഴം) എന്നീ ദിവസങ്ങളിലായി നൂഞ്ഞേരി മർകസുൽ ഹുദയിൽ നടക്കും. പരിപാടിയുടെ വിജയത്തിന് ആവശ്യമായ സംഘാടക സമിതി രൂപീകരണം സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ എസ് എം എ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റശീദ് ദാരിമി, നസീർ സഅദി കയ്യങ്കോട്, മുസ്തഫ സഖാഫി ചേലേരി, അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്, ഇബ്റാഹിം മാസ്റ്റർ പാമ്പുരുത്തി, അഫ്സൽ അമാനി മയ്യിൽ, മുനീർ സഖാഫി കടൂർ പ്രസംഗിച്ചു. സംഘാടക സമിതി അംഗങ്ങളായി സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ ( ചെയർമാൻ), മുസ്തഫ സഖാഫി ചേലേരി (ജനറൽ കൺവീനർ), മഹ്ശൂഖ് p (ഫിനാൻസ് സെക്രട്ടറി), അബ്ദുൽ ജബ്ബാർ ഹാജി കയ്യങ്കോട്, സിസി കുഞ്ഞഹമ്മദ് മൗലവി ഹിശാമി, അബ്ദുസമദ് ആർ ( വൈസ് ചെയർമാൻ), അഫ്സൽ അമാനി മയ്യിൽ, അബ്ദുൽ റസാഖ് മൗലവി, ഉവൈസ് ആർ ( കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികൾ നിലവിൽ വന്നു. പ്രോഗ്രാം അബ്ദുൽ റശീദ് ദാരിമി( ചെയർമാൻ), പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ പാലത്തുങ്കര (കൺവീനർ ), ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, കെ മുസ്തഫ ഹാജി, മുനീർ സഖാഫി കടൂർ, നസീർ സഅദി( മെമ്പർ), ഫിനാൻസ് കെ കെ അബ്ദുൽ ഖാദർ ( ചെയർമാൻ), അഹ്മദ് സഖാഫി (കൺവീനർ), കെ അബ്ദുല്ലത്തീഫ്, ഇ വി അബ്ദുൽ ഖാദർ ഹാജി, ഇബ് റാഹിം മാതോടം, കെ ശാദുലി, അബ്ദുൽ ഖാദർ മൗലവി, അബ്ദുൽ അസീസ് ഹാജി, സഅദ് ടി പി, വി പി അബ്ദുൽ ഖാദർ, പി കെ അബ്ദുൽ ഗഫൂർ, ഇബ് റാഹിം സഅ ദി, നസീർ സഅദി ( മെമ്പർ), പ്രചരണം അശ്റഫ് യു കെ (ചെയർമാൻ), ഉവൈസ് അമാനി (കൺവീനർ), ലാഹിർ അമാനി, ഇമ്രാൻ ആർ, അശ്റഫ് ചേലേരി, ശമീം ആർ, മുഹമ്മദ് സിനാൻ പി കെ, സിറാജ് കെ (മെമ്പർ), ലൈറ്റ്& സൗണ്ട് ശംസുദ്ദീൻ (ചെയർമാൻ ),ജാബിർ കെ (കൺവീനർ ), ഹാഫിള് സിവി, മുഹമ്മദ് സുഫ് യാൻ പി കെ, മുഹമ്മദ് ശബീർ ആർ, മുഹമ്മദ് നദീർ വി പി (മെമ്പർ),ഫുഡ് യൂസുഫ് സി എം (ചെയർമാൻ), അബ്ദുൽ ഖാദർ കിഴക്കയിൽ (കൺവീനർ ) അബ്ദുൽ സലാം സി, ഹാരിസ് ടി പി, പി കെ മുനീർ ( മെമ്പർ) തിരഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

