വ്യാപാരിയെ കബളിപ്പിച്ച് സാധനങ്ങൾ വാങ്ങി വഞ്ചന; മയ്യിൽ പോലീസ് കേസെടുത്തു

Kannadiparamba online news

മയ്യിൽ:പിഡബ്ല്യുഡി കരാറു കാരനാനെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ കബളിപ്പിച്ച് സാധനങ്ങൾ വാങ്ങി
വഞ്ചന പരാതിയിൽ കോടതി നിർദേശപ്രകാരം മയ്യിൽ പോലീസ്കേസെടുത്തു. പന്നിയൂർ പള്ളി വയൽ സ്വദേശിയും മയ്യിൽ കമ്പിൽ പ്രവർത്തിക്കുന്ന ഫോക്കസ് വേൾഡ് പ്രൊപ്രൈറ്ററുമായ ടി. ഷാജിമോൻ്റെ പരാതിയിലാണ് വളപട്ടണം റെയിൽവെ സ്റ്റേഷനടുത്ത് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന നസീർ എന്ന നസീർ കൊളച്ചേരിക്കെതിരെ വഞ്ചനാകുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്. 2017 ഡിസംബർ 19 നും 2020 ജൂലായ് 24 നുമിടയിൽ പരാതിക്കാരൻ്റെ ഉടമസ്ഥതയിൽ കമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും പിഡബ്ല്യുഡി കരാറുകാരനാണെന്ന് വിശ്വസിപ്പിച്ച്1, 18,000 രൂപയുടെ ഇലക്ട്രിക് പ്ലബ്ബിംഗ് സാധനങ്ങൾ കൊണ്ടുപോകുകയും പിന്നീട് ഒരു ലക്ഷം രൂപയുടെവണ്ടി ചെക്ക് നൽകി കബളിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!