കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് വീണ്ടും ബിജെപി കൊടിമരം. ചൈന ക്ലേ റോഡിലാണ് ബിജെപ വീണ്ടും കൊടി ഉയർത്തിയത്. നേരത്തെ രണ്ട് തവണ കൊടി ഉയർത്തിയപ്പോഴും പൊലീസ് കൊടി പിഴുത് മാറ്റിയിരുന്നു.
എന്നാൽ പൊലീസിനെ വെല്ലുവിളിച്ച് കൊണ്ട് ഇന്നലെ വൈകിട്ടോടെയായിരുന്നു ബിജെപി പ്രവർത്തകർ വീണ്ടും കൊടി ഉയർത്തിയത്. കഴിഞ്ഞ ദിവസം കണ്ണപുരത്ത് ബിജെപി പ്രവർത്തകർ സ്ഥാപിച്ച കൊടിമരം തറയടക്കം തകർത്താണ് പൊലീസ് എടുത്ത് കൊണ്ട് പോയത്. അതിന് ശേഷം ബിജെപി പ്രവർത്തകർ വീണ്ടും ആ കൊടി പുനസ്ഥാപിക്കുകയായിരുന്നു.
പൊതുസ്ഥലത്ത് കൊടികൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. അതേസമയം ബിജെപിയുടെ കൊടിമരത്തോടൊപ്പം സിപിഐഎമ്മിന്റെ കൊടികളും പൊലീസ് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

