ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

Kannadiparamba online news

മയ്യിൽ: കട്ടോളി നവകേരള വായനശാല ആൻ്റ് ഗ്രന്ഥാലയം യുവജനവേദിയുടെ ആഭിമുഖ്യത്തിൽ ഉണരാം ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ചട്ടുകപ്പാറ-കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം യുവജന വേദിയുടെ ആഭിമുഖ്യത്തിൽ “ഉണരാം ലഹരിക്കെതിരെ “എന്ന ബോധവൽക്കരണ ക്ലാസും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ P. C. പ്രഭുനാഥ് അവതരിപ്പിച്ച “രസതന്ത്രം” ഏകപാത്ര നാടകവും കട്ടോളി കനാൽപാലം ജംഗ്ഷനിൽ അരങ്ങേറി. പരിപാടിയിൽ അഭിഷേക്. പി. അധ്യക്ഷനായി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ സമീർ ധർമ്മടം ബോധവൽക്കരണ ക്ലാസ് നടത്തി. വാർഡ് മെമ്പർ കെ. പി. ചന്ദ്രൻ, പ്രശാന്ത് പിലാക്കൽ, സുദേവ്.പി. വി. എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അഭിഷിൻ. പി. സ്വാഗതം പറഞ്ഞു. കെ.കെ.ധനശ്രി നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!