മയ്യിൽ: മെയ് 4 പാടിക്കുന്ന് രക്തസാക്ഷി ദിനത്തിൻ്റ 75മത് വാർഷികവും മോറാഴ സമര നായകൻ അറാക്കൽ കുഞ്ഞിരാമൻ്റ ചരമദിനവും സമുചിതമായി ആചരിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു.
പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ചേർന്ന യോഗം CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. വി പവിത്രൻ അധ്യക്ഷത വഹിച്ചു.
കെ.വി ഗോപിനാഥൻ പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.
കെ.സി ഹരികൃഷ്ണൻ, എം. ദാമോദരൻ, പി. രവീന്ദ്രൻ, എ. ബാലകൃഷ്ണൻ പങ്കെടുത്തു
ഭാരവാഹികൾ
ചെയർമാൻ : ശ്രീധരൻ സംഘമിത്ര
വൈസ് ചെയർമാൻമാർ : പി.രവീന്ദ്രൻ, പി.പി കുഞ്ഞിരാമൻ
കൺവീനർ
കെ. രാമകൃഷ്ണൻ
ജോ: കൺവീനർ
സി. രജുകുമാർ
പി.എം അരുൺ കുമാർ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

