കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇ-ഭണ്ഡാരം സമർപ്പണം നടത്തി

Kannadiparamba online news


കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ കേരളാ ഗ്രാമീൺ ബേങ്ക് കണ്ണാടിപ്പറമ്പ് ശാഖ ഇ- ഭണ്ഡാരം സമർപ്പിച്ചു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം. വിജയന്റെ അധ്യക്ഷതയിൽ കേരളാ ഗ്രാമീൺ ബേങ്ക് റീജനൽ മാനേജർ ബിന്ദു അനിൽ ഇ- ഭണ്ഡാരം ക്ഷേത്രത്തിന് കൈമാറി. ഇ-ഭണ്ഡാരത്തിലേക്കുള്ള ആദ്യ സമർപ്പണം ക്ഷേത്രം മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിച്ചു.ചടങ്ങിൽ കെ.ജി.ബി കണ്ണാടിപ്പറമ്പ് ബ്രാഞ്ച് മനേജർ എ. ഭവ്യ , ഇ എൻ. നാരായണൻ നമ്പൂതിരി ,ട്രസ്റ്റി ബോർഡ് മെമ്പർ എ.വി.നാരായണൻ , ക്ഷേത്ര – ബേങ്ക് ജീവനക്കാരും ഭക്ത ജനങ്ങളും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!