ചേലേരിമുക്കിലെ ബസ് സ്റ്റോപ്പുകൾ പുനർ നിർണയിച്ചത് അപ്രായോഗികമെന്ന് വെൽഫെയർ പാർട്ടി

Kannadiparamba online news

ചേലേരി :മാസങ്ങളോളം ചർച്ചചെയ്ത് പഞ്ചായത്ത് അധികൃതരും വികസന സമിതിയും കണ്ടെത്തിയ ചേലേരി മുക്കിലെ ബസ് സ്റ്റോപ്പുകളുടെ പുന: ക്രമീകരണ പരിഷ്കാരം യാത്രക്കാരെ നെട്ടോട്ടമോടിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കൊളച്ചേരി ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്ത് പോകേണ്ട ബസ്സുകൾ കൊളച്ചേരി സർവീസ് സഹകരണ ബാ ങ്കിനടുത്ത് നിർത്താനും മുണ്ടേരിക്കടവ് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ സൂക്ക് സൂപ്പർ മാർക്കറ്റിനടുത്ത് നിർത്താനും തീരുമാനമായത് കാരണം കണ്ണൂരിലേക്ക് പോകേണ്ട യാത്രക്കാർ ബസ് വരുന്നതനുസരിച്ച് പരക്കം പായേണ്ടിവരുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഏപ്രിൽ 9 -ന് തീരുമാനം നിലവിൽ വരുന്നതിന് മുന്നെ കൊളച്ചേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്കിനടുത്തും കണ്ണൂരിലേക്ക് പോകുന്ന മുഴുവൻ ബസ്സുകളും അപ്പു വൈദ്യർ വായനശാലക്ക് സമീപവും മുണ്ടേരിക്കടവ് പോകുന്ന ബസ്സുകൾ സൂക്ക് സൂപ്പർ മാർക്കറ്റിന് സമീപവും നിർത്തലാണ് നിലവിൽ ഏറ്റവും പ്രായോഗികമായ രീതി എന്നും പാർട്ടി നിർദേശിച്ചു. യോഗത്തിൽ പ്രസിഡന്റ്‌ നിഷ്താർ. കെ. കെ, സെക്രട്ടറി മുഹമ്മദ്‌ എംവി, നൗഷാദ് മാസ്റ്റർ, അനീഷ് പാലച്ചാൽ, അസ്‌ലം ഏ. വി. തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!