നിടുവാട്ട്: സ്വിബ്ഗത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസ പ്രവേശനോത്സവവും പൂർവ്വവിദ്യാർത്ഥി സംഘത്തിന്റെ നേതൃത്വത്തിൽ 2024-25 വർഷത്തെ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെയും അദ്ധ്യാപകരെയും ആദരിക്കൽ ചടങ്ങും മദ്റസയിൽ പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള ബാഗ് വിതരണവും നടന്നു.


ഇന്നു രാവിലെ 8 മണിക്ക് മദ്റസ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ സ്വദർ മുഅല്ലിം ഗഫാർ ഫൈസിയുടെ പ്രാർത്ഥനയോടെ വിദ്യാരംഭം കുറിച്ചു. മദ്റസാ കമ്മിറ്റി പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ആധ്യക്ഷതയിൽ ചേർന്ന യോഗം സി.പി മായിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥി സംഘം സെക്രട്ടറി നൂഹ് കെ.പി, മഹല്ല് സെക്രട്ടറി കെ.പി ഷാഫി, മുനവ്വിർ സി.പി, മുസ്തഫ മാസ്റ്റർ, ശിഹാബ് കെ.ടി, ഒ.പി മൂസാൻ ഹാജി, പള്ളിക്കപ്പുര മുഹമ്മദ്, മുല്ലപ്പള്ളി മുഹമ്മദ്, കെ.ടി ഖാലിദ് ഹാജി, സാബിർ എം, ഹാരിസ് ബി, ഹംസ മൗലവി തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ ഗഫാർ ഫൈസി സ്വാഗതവും, എം.കെ ഖാദർ നന്ദിയും പറഞ്ഞു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിടുവാട്ട് മഹല്ല് വനിതാ വിങ് പ്രവർത്തകരുടെയും സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

