യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച ആറു പേർക്കെതിരെ കേസ്

Kannadiparamba online news

ഇരിക്കൂർ.പെൺക്കുട്ടിക്കൊപ്പം ഗുഡ്സ് വാഹനത്തിൽ ഇരിക്കുകയായിരുന്ന യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച ആറു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.ഇരിക്കൂർ പട്ടീൽ സ്വദേശി കെ പി ആസിഫിനെ (28)യാണ് ആക്രമിച്ചത്. ഇരിക്കൂരിലെ മക്കയുടെ നേതൃത്വത്തിൽ ഷഫീഖ്, ഹാരിസ്, കണ്ടാലറിയാവുന്ന മൂന്നു പേർ ഉൾപ്പെടെ ആറംഗ സംഘമാണ് ആക്രമിച്ചത്.ഇരിക്കൂർപട്ടീൽ എന്ന സ്ഥലത്ത് പരാതിക്കാരൻ്റെ കെ. എൽ 59.എ ബി.473 നമ്പർ ഗുഡ്സ് വാഹനത്തിൽ ഒന്നാം പ്രതിയുടെ ബന്ധുവായ പെൺകുട്ടിക്കൊപ്പം ഇരിക്കുന്നത് കണ്ട വിരോധത്തിൽ മരക്കട്ട, ഇരുമ്പ് ദണ്ഡ് എന്നിവകൊണ്ടു തലക്കും കാലിനും അടിക്കുകയും കൈ കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത് .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!