മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് 8,11 വാർഡുകളിലെ  മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. എ.പി കുഞ്ഞിരാമൻ മാസ്റ്ററുടെ വീട്ടിൽ നടന്ന പരിപാടി വാർഡ് പ്രസിഡണ്ട് സി.വി ധനേഷിന്റെ  അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ ഉദ്ഘാടനം ചെയ്തു. പഴയകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.

കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് മോഹനൻ, ചിറക്കൽ ബ്ലോക്ക് പ്രസിഡണ്ട് കൂക്കിരി രാജേഷ്, ബ്ലോക്ക് ഭാരവാഹികളായ മോഹനൻ,വിഹാസ് അത്താഴക്കുന്ന്, ഖൈറുന്നിസ.പി, കെ.രാജൻ, ശൈലജ എ.വി, കണ്ണാടിപ്പറമ്പ് മണ്ഡലം ഭാരവാഹികളായ എൻ.ഇ ഭാസ്കര മാരാർ, മഹിളാ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് കെ.ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!