കണ്ണാടിപറമ്പ് : മാതോടം എൽ പി സ്കൂൾ ശതാബ്ദി ആഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക പി പി ഇന്ദിര ടീച്ചർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു, കെ വി സുമേഷ് എം ൽ എ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു, നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു.
കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യതിഥി ആയി. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ, വാർഡ് അംഗം കെ പി ഷീബ, മുൻ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ എൻ ബാബു മഹേശ്വരി പ്രസാദ്, സ്കൂൾ മാനേജ്മെന്റ് പ്രധിനിധി പ്രഭാകരൻ, മുൻ പ്രധാന അദ്ധ്യാപകൻ കെ എം ഗംഗാധരൻ,പി ടി എ പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ, മുൻ മാനേജർ കെ എം രാമചന്ദ്രൻ നമ്പ്യാർ, സി പി റഷീദ, കെ ഷീജ,കെ എം ലളിത,ഷൈല കെ വി എന്നിവർ സംസാരിച്ചു ,സ്കൂൾ വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

