നിരവധികേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ ‍. 

Kannadiparamba online news



മയ്യില്‍: വിവിധയിടങ്ങളില്‍ ഭവന ഭേദനം, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയായ യുവാവ് മയ്യില്‍ പോലീസ് കസ്റ്റഡിയില്‍.കണ്ണാടിപ്പറമ്പ് പൂല്ലൂപ്പിയിലെ ‍  റിസാന്‍(28) ആണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. സഞ്ജയ്കുമാറും സംഘവും സാഹസികമായി പിടികൂടിയത്.  പുല്ലൂപ്പി, കണ്ണാടിപ്പറമ്പ്, കാട്ടാമ്പള്ളി ഭാഗങ്ങളില്‍  മോഷണം നടത്തി പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ശനിയാഴ്ച ഉച്ചയോടെ റിസാനെ പിടികൂടി അറസ്റ്റ് ചെയ്തത്. സംഘത്തില്‍എസ്.ഐ. ജിന്നി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജില്‍മോന്‍, വിനീത് തുടങ്ങിയവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!