പയ്യന്നൂർ: സാധാരണക്കാരന്റെ ഹൃദയ വേദന തൊട്ടറിയാത്ത ഇടതു സർക്കാർ ജനരോഷത്തിന് മുന്നിൽ തകർന്നടിയുമെന്ന് മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൾ കരീം ചേലേരി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ എ. രുപേഷ് അധ്യക്ഷത വഹിച്ചു
എപി.നാരായണൻ.
വി.കെഷാഫി.
ഹരീഷ് കെ.ടി.
പ്രശാന്ത് കോറോം
പി.രത്നാകരൻ,.
വി.കെ.പി.ഇസ്മായിൽ അത്തായിപത്മിനി . കെ.പി. മോഹനൻ , ഫായിസ്കവ്വായി
വി.എം. പീതാംബരൻ പി.വി. പ്രിയ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

