ബോംബ് പൊട്ടി വയോധികൻ മരിച്ചതില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തിയ സീന ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റു

Kannadiparamba online news

കണ്ണൂർ: ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ വയോധികൻ ബോംബ് സ്ഫോടനത്തിൽ മരിച്ച സംഭവത്തിൽ സിപിഎമ്മിനെതിരേ ആരോപണമുന്നയിച്ച യുവതി ബിജെപി ഭാരവാഹിയായി ചുമതലയേറ്റു. എരഞ്ഞോളിയിലെ സീനയാണ് ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റത്. സീന തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.

2024 ജൂൺ 18-നാണ് എരഞ്ഞോളി കുടക്കളത്ത് ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ സ്ഫോടനമുണ്ടായത്. പറമ്പിൽ തേങ്ങയെടുക്കാനെത്തിയ കുടക്കളം ആയിനാട്ട് മീത്തൽ പറമ്പിൽ ആയിനിയാട്ട് വേലായുധനാണ് (85) ബോംബ് പൊട്ടി മരിച്ചത്. ബോംബ് സ്ഫോടനം വാർത്തയായതിന് പിന്നാലെ വേലായുധൻ്റെ അയൽവാസിയായ സീന അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. പ്രദേശം ബോംബ് നിർമാണ ഹബ്ബാണെന്നും സിപിഎം പ്രവർത്തകർ പറമ്പിൽനിന്ന് ബോംബുകൾ എടുത്തുമാറ്റിയെന്നുമാണ് സീന അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് പിന്നീട് വലിയ ചർച്ചയാവുകയുംചെയ്തു.

മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പ്രാദേശിക നേതാക്കൾ തൻ്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സീന അന്ന് ആരോപിച്ചിരുന്നു. മകളെ പറഞ്ഞ് മനസ്സിലാക്കണമെന്നാണ് പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി തന്റെ അമ്മയോട് പറഞ്ഞതെന്നും സീന പറഞ്ഞിരുന്നു. എന്നാൽ, സീനയുടെ വെളിപ്പെടുത്തലുകളും ഇവർ ഉന്നയിച്ച ആരോപണങ്ങളും സിപിഎം നിഷേധിച്ചിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!