യു.ഡി.എഫ് രാപ്പകൽ സമരം നാളെ

Kannadiparamba online news

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച് പ്രാദേശിക വികസനം അട്ടിമറിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ,അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ,പ്രാദേശിക സർക്കാരുകളുടെ സ്വയംഭരണ അധികാരം ഇല്ലാതാക്കുന്നതിനെതിരെ യുഡിഎഫ് ൻ്റെ നേതൃത്വത്തിൽ നാളെ 4/4/2025 രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ കണ്ണൂർ കലക്ടറേറ്റിനു മുമ്പിൽ രാപ്പകൽ സമരം നടക്കുന്നതാണ് . രാപ്പകൽ സമരം ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നതാണ്. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. മുണ്ടേരി പഞ്ചായത്തിൽ കുടുക്കിമൊട്ടയിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 12 മണിവരെ നടക്കുന്ന സമരം കെ എസ് യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ ഉദ്ഘാടനം ചെയ്യുന്നതാണ്‌ എന്നും കണ്ണൂർ അസ്സംബ്ലി യു ഡി എഫ് ചെയർമാൻ സി എം ഗോപിനാഥനും, കൺവീനർ പി സി അഹ്മദ് കുട്ടിയും അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!