കണ്ണാടിപറമ്പ: ജി എച്ച് എസ് എസ് കണ്ണാടി പറമ്പിൽ നീണ്ട 25 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും പിരിഞ്ഞുപോകുന്ന വി രമ ടീച്ചർക്ക് സ്കൂൾ സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി. ഹെഡ്മിസ്ട്രസ്.പി പി.ഇന്ദിരടീച്ചർ ഉപഹാര സമർപ്പണം നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുനില ടീച്ചർ,സീനിയർ അധ്യാപകൻ ശ്രീ.കെ പി പ്രശാന്തൻ മാസ്റ്റർ, ശ്രീ.ബബിലേഷ് മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ടി.സപ്ന ടീച്ചർ നന്ദി രേഖപെടുത്തി. യാത്രയയപ്പ് ചടങ്ങിനോടനുബന്ധിച്ച് വിപുലമായ നോമ്പുതുറയും ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പ് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

